video
play-sharp-fill
വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്, ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നു’ ; രാഹുൽ ഈശ്വർനെതിരെ പരാതി നൽകി ഹണി റോസ്

വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്, ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നു’ ; രാഹുൽ ഈശ്വർനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി : രാഹുൽ ഈശ്വർനെതിരെ പരാതി നൽകി നടി ഹണി റോസ്. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.

സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് ആസൂത്രണംനടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഈശ്വർ, ഞാനും എൻ്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്