നിലമ്പൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളി മരിച്ചു

Spread the love

മലപ്പുറം : നിലമ്പൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളി മരിച്ചു. മുണ്ടേരി വിത്തുകൃഷി തോട്ടത്തിലെ തൊഴിലാളിയായ നിലമ്പൂർ കരിമ്പുഴ സ്വദേശി പൂളമഠത്തിൽ ജയചന്ദ്രൻ (54) ആണ് മരിച്ചത്.

മുണ്ടേരി ഫാമിലെ മൂന്നാം ബ്ലോക്കിൽ കശുമാവിൻ തോട്ടത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുന്നതിനിടയിൽ കശുമാവിലെ തേനീച്ച കൂട് ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. ജയചന്ദ്രൻ ഉൾപ്പടെ ഏഴോളം പേർക്ക് തേനീച്ചയുടെ ആക്രമണത്തിൽ കുത്തേറ്റിട്ടുണ്ട്.

സാരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടൻ തന്നെ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വിഗദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group