ഹണി ഭാസ്കരനെതിരായ സൈബര്‍ ആക്രമണം: 9 പേര്‍ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

Spread the love

തിരുവനന്തപുരം: ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒൻപത് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഹണിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.

video
play-sharp-fill

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നെഴുതിയതിന് പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഹണി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു. തുടർന്ന് സൈബർ ആക്രമണത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹണി പരാതി നല്‍കിയിരുന്നു. റിനി ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ രാഹുലിനെതിരെ ആരോപണമുന്നയിച്ച്‌ ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയത്.