video
play-sharp-fill

യുവ മലയാളി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഘം പൊലീസ് പിടിയിൽ ; പിടിയിലായവരിൽ രണ്ട് സ്ത്രീകളും : ഇത്തവണ ഹണിട്രാപ്പിൽ കുടുങ്ങിയത് സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനി ഉടമ

യുവ മലയാളി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഘം പൊലീസ് പിടിയിൽ ; പിടിയിലായവരിൽ രണ്ട് സ്ത്രീകളും : ഇത്തവണ ഹണിട്രാപ്പിൽ കുടുങ്ങിയത് സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനി ഉടമ

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: മലയാളിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഘം പൊലീസ് പിടിയിൽ. സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരാണ് മംഗലാപുരത്ത് നിന്നും പൊലീസ് പിടികൂടിയത്.

രേഷ്മ എന്ന നീലിമ, സീനത്ത്, ഇഖ്ബാൽ, അബ്ദുൽ ഖാദർ നസീഫ് എന്നിവരെയാണ് സൂറത്ത്കൽ എന്നിവലരാണ് പൊലീസ് പിടിയിലായത്. ജനുവരി 14നാണ് സംഭവം നടന്നത്. മലയാളിയായ ട്രാൻസ്പോർട്ട് കമ്പനി ഉടമയുമായി പരിചയത്തിലായ രേഷ്മയും സീനത്തും ഇയാളെ സൂറത്ത്കല്ലിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ളാറ്റിൽ വച്ച് ഇഖ്ബാലും അബ്ദുൽ ഖാദറും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നൽകുമെന്നായിരുന്നു ഭീഷണി.ഇതോടെ ഇയാൾ കൈവശമുണ്ടായിരുന്ന 30,000 രൂപ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നറിയിച്ച് മടങ്ങിയ ശേഷം മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാറിന് പരാതിയും നൽകി.

കമീഷണറുടെ നിർദേശ പ്രകാരം സൂറത്ത്കൽ ഇൻസ്പെക്ടർ ചന്ദപ്പയുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം ഫ്‌ളാറ്റിലെത്തി സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് മൊബൈൽ ഫോണുകൾ, െക്രഡിറ്റ് കാർഡ്, എക്സ്.യു.വി വാൻ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ആറുപേരടങ്ങുന്ന സംഘമാണ് ഹണിട്രാപ്പിലുള്ളതെന്നും അടുത്തിടെ ആറോളം പേരെ ഇവർ കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നും കമീഷണർ വ്യക്തമാക്കി.