
കോട്ടയം : മുതിർന്ന പൗരൻമാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന വീട്ടിലെ വോട്ട് ഇന്ന് തുടങ്ങും. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,562 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മൂന്നുവരെയാണ് അവസരം. 85 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളില്‍ 31530 പേർ വീട്ടില്‍ വോട്ടിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669 പേരുമാണുള്ളത്. ഇതില്‍ അപേക്ഷ നല്‍കിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം ഇന്ന് മുതല്‍ എത്തുക.
മൈക്രോ ഒബ്‌സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പൊലീസ് ഓഫീസർ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് ഇതിനായി സജ്ജീകരിച്ചരിക്കുന്നത്. അതത് റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ബി.എല്‍.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിറുത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും. വോട്ടു രേഖപ്പെടുത്തി ശേഷം പോളിംഗ് സംഘത്തിന്റെ പക്കലുള്ള പെട്ടിയില്‍ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്‌ട്രോംഗ് റൂമിലേക്കു മാറ്റും.
അതേസമയം ഈ പറയുന്നതൊക്കെ കൃത്യമായി നടക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല അപേക്ഷ നൽകിയവരൊക്കെ വോട്ട് ചെയ്യാനായി വീട്ടിൽ കാത്തിരിക്കും. പക്ഷേ ഇലക്ഷൻ കമ്മീഷൻ എപ്പഴാ തീരുമാനം മാറ്റുക എന്നറിയില്ല. അതിനാൽ വീട്ടിൽ കാത്തിരിക്കുന്നവർ നിരാശരാകുമോ എന്ന സംശയമുണ്ട്.
കാരണം വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ അനുവദിച്ച സമയം ഒടുവിൽ വെട്ടിക്കുറച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മാർച്ച് 23 വരെ പേര് ചേർക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇപ്പോൾ പറയുന്നത് 15 – ന് ശേഷം പേര് ചേർത്തവർക്ക് വോട്ടില്ല എന്ന്. ലക്ഷക്കണക്കിന് വോട്ടർമാർ പുറത്തായിട്ടുണ്ട്. ഇതുപോലെ വീട്ടിൽ എത്തി വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിലും തീരുമാനം മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്..
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം
പാലാ : 2276കടുത്തുരുത്തി : 2376വൈക്കം : 1224ഏറ്റുമാനൂർ : 1879കോട്ടയം : 1564പുതുപ്പള്ളി : 1965ചങ്ങനാശ്ശേരി : 1474കാഞ്ഞിരപ്പള്ളി : 2010പൂഞ്ഞാർ : 1794
”ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളില്‍ വീടുകളില്‍ ഉണ്ടായിരിക്കണം. വോട്ടവകാശം വിനിയോഗിക്കണം എന്ന് ജില്ലാ കളക്ടർ
ചേതൻകുമാർ മീണ അറിയിച്ചു.



