ഭാര്യക്ക് ജോലി നൽകിയതിന്റെ വൈരാ​ഗ്യം; ആലപ്പുഴയിൽ ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി ഉടമയെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ഭാര്യക്ക് ജോലി നൽകിയതിന്റെ വൈരാ​ഗ്യത്തിൽ ഹോംസ്റ്റേ ഉടമയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മണ്ണഞ്ചേരി കണ്ണന്തറ വെളിയിൽ മനോജ് (41) ആണ് പിടിയിലായത്.

ആലപ്പുഴ കലവൂരാണ് സംഭവം. വളവനാടു ഭാഗത്തുള്ള ഹോംസ്റ്റേയുടെ ഉടമയെയാണ് ഇയാൾ ആക്രമിച്ചത്. ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച ശേഷം ഉടമയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പട്ടണക്കാട്ട് കൊലപാതക കേസിലും മണ്ണഞ്ചേരിയില്‍ വധശ്രമക്കേസിലും മനോജ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്ഐ‌ കെആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്.