
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹോംസ്റ്റേയ്ക്ക് ലൈസൻസ് നല്കുന്നതിനായി 10000 രൂപ ആവശ്യപ്പെട്ട ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. ആലപ്പുഴ സ്വദേശി മുൻകൂറായി 2000 രൂപയുമായി എത്തുന്നതിനിടയിൽ വിജിലൻസ് കുടുക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസാണ് കെെക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്ച രാവിലെ വിജിലൻസ് പിടിയിലായത്. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യപ്പെട്ട തുകയുടെ മുൻകൂറായി 2000 രൂപ നൽകുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. പുന്നമട വ്യൂ പോയിന്റിലുള്ള ഓഫിസിലെത്തിയാണ് പ്രതിയെ വിജിലൻ സ് കുടുക്കിയത്. കിഴക്കൻ മേഖല വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ, രാജേഷ്, എസ് ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ, ബസന്ത് ,എഎസ് ഐ ജയലാൽ, എസ് സിപി ഓ മാരായ ഷിജു എസ് ഡി, സനൽ സഹദേവൻ, ശ്യാംകുമാർ, രാജേഷ് ടി പി, മനോജ് കുമാർ, ലിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.