
കോട്ടയം: കോട്ടയം ജില്ലയിലെ ഹോമിയോപ്പതി വിഭാഗത്തിൽ കാണക്കാരി ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക് സംസ്ഥാനതലത്തിൽ പ്രഥമ ആയുഷ് കായകൽപ്പ പുരസ്കാരം.
ആരോഗ്യമന്ത്രി വീണാ ജോർജ് കായകല്പ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, 93.33 ശതമാനം മാർക്കോടെയാണ് കോട്ടയം ജില്ലയിലെ ഹോമിയോപ്പതി വിഭാഗത്തിൽ കാണക്കാരി ഹോമിയോ ആശുപത്രി ഒന്നാം സ്ഥാനത്ത് എത്തിയത്
ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, ഫലപ്രദമായ മാലിന്യസംസ്‌കരണം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കായകല്‍പ് പുരസ്‌കാരം. കാണക്കാരി ഹോമിയോ ഡിസ്പെന്‍സറി നിലവില്‍ എന്‍എബിഎച്ച് എന്‍ട്രി സര്‍ട്ടിഫിക്കേഷനും ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്‍ററും ഹോമിയോപ്പതി വകുപ്പിന്‍റെ മോഡല്‍ ഡിസ്പെന്‍സറിയുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി ജീവനക്കാരുടെ കൂട്ടായ പ്രവർത്തനഫലമായാണ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ചതെന്നു കാണക്കാരി പഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.അഭിരാജ് എന്നിവര്‍ പറഞ്ഞു.