play-sharp-fill
വ്യാപാരികൾക്കും തൊഴിലാളികൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

വ്യാപാരികൾക്കും തൊഴിലാളികൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പ്രതിരോധനത്തിനായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ വിതരണം ചെയ്തു. കോട്ടയം മർച്ചൻസ് അസോസിയേഷനും ഗവ.ഹോമിയോ കോളേജ് കുറിച്ചിയും ചേർന്നാണ് മരുന്നുകൾ വിതരണം ചെയ്തത്.


കോട്ടയം മർച്ചൻസ് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തഹസീൽദാർ പി.ജി രാജേന്ദ്രബാബു ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, സി.ഐ.ടി.യു സെക്രട്ടറി എം.എച്ച് സലിം എന്നിവർക്കു മരുന്നു നൽകി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഹോമിയോ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ സജീവൻ, ആർ.എം.ഒ ഡോ.എസ്.അബിരാജ്, മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ എൻ പണിക്കർ, സെക്രട്ടറി കെ.പി ഇബ്രാഹീം, നഗരസഭ അംഗം എസ്.ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം വിനോദ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.