ചെറുപ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങിയോ? ; കടയിൽ കിട്ടുന്ന പലതരം ഡൈ ഉപയോഗിച്ച് മടുത്തോ? ; എങ്കിൽ ഇതാ വലിയ പൈസചിലവില്ലാതെ വീട്ടിൽ തന്നെ ഒരു അടിപൊളി ഡൈ തയ്യാറാക്കിനോക്കിയാലോ?

Spread the love

ആൺ പെൺ വ്യത്യാസമില്ലാതെ പ്രായഭേദമാന്യേ ഇപ്പോള്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് അകാല നര എന്നത്. ഇതിന് പരിഹാരമായി മാർക്കറ്റില്‍ കിട്ടുന്ന പലവിധം ഡൈകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും, പക്ഷേ ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഇവരെ അലട്ടുന്നുണ്ട്. എന്നാല്‍, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിജയ പ്പെട്ടാലോ അതും നമുക്ക് വളരെ ചെറിയ വിലയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങള്‍

-കടുക് – 50 ഗ്രാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-കറിവേപ്പില – ഒരു പിടി

-വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ കടുകിട്ട് നന്നായി ചൂടാക്കണം. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് വറുത്തെടുക്കണം. തണുക്കുമ്ബോള്‍ പൊടിച്ചെടുത്ത് നനവില്ലാത്ത ഒരു ഗ്ലാസ് ജാറിലിട്ട് അടച്ച്‌ സൂക്ഷിക്കാവുന്നതാണ്. ഈ പൊടി ഏറെനാള്‍ കേടുകൂടാതെയിരിക്കും. ഇതില്‍ നിന്ന് ഒന്നോ രണ്ടോ ടീസ്‌പൂണെടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ഡൈ രൂപത്തിലാക്കി തലയില്‍ പുരട്ടാവുന്നതാണ്.

ഉപയോഗിക്കുന്ന വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. മൈല്‍ഡ് ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച്‌ എണ്ണമയം മാറ്റാവുന്നതാണ്. സോപ്പ് ഉപയോഗിക്കാൻ പാടില്ല. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നരയിൽ നല്ല മാറ്റം കാണാം.