ഭവന വായ്പ എടുത്തവർക്ക് ആശ്വാസം: പലിശ നിരക്ക് കുറച്ച് ഈ അഞ്ചു പ്രമുഖ ബാങ്കുകൾ; ആർബിഐ റിപ്പോ കുറച്ചതോടെ ഭവന വായ്പ പലിശയും താഴേക്ക്

Spread the love

പ്രമുഖ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവ ഭവന വായ്പയുടെ പലിശനിരക്കുകള്‍ കുറച്ചു.

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50% കുറച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. 2025 ജൂണ്‍ 6ന് നടന്ന പണവായ്പ നയ അവലോകനത്തിലാണ് റിപ്പോ നിരക്ക് 6.00% ല്‍ നിന്ന് 5.50% ആയി കുറച്ചത്. 2025 ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് ആകെ 1% കുറച്ചിട്ടുണ്ട്.

റിപ്പോ നിരക്ക് കുറയുമ്പോള്‍, അതുമായി ബന്ധമുള്ള ഭവന വായ്പകളുടെ പലിശ നിരക്കിലും കുറവ് സംഭവിക്കുന്നു. ഇത് വായ്പ എടുത്തവർക്കു നിര്‍ണായകമായൊരു ആശ്വാസമാകുന്നു, കാരണം പലിശ കുറയുന്നതോടെ ഓരോ മാസവും അടയ്ക്കേണ്ട തുകയിലെയും കുറവ് വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലിശ നിരക്ക് കുറച്ച ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവ ഉള്‍പ്പെടുന്നു.

1.പഞ്ചാബ് നാഷണല്‍ ബാങ്ക്
റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് 8.85% ല്‍ നിന്ന് 8.35% ആയി കുറച്ചു. ഇത് ജൂണ്‍ 9, 2025 മുതല്‍ പ്രാബല്യത്തില്‍ വരും. 0.50% കുറവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്.

2.ബാങ്ക് ഓഫ് ബറോഡ
റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.65% ല്‍ നിന്ന് 8.15% ആയി കുറച്ചു. ജൂണ്‍ 7, 2025 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 0.50% കുറവാണ് വരുത്തിയിരിക്കുന്നത്.

3.ബാങ്ക് ഓഫ് ഇന്ത്യ
റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.85% ല്‍ നിന്ന് 8.35% ആയി കുറച്ചു. ജൂണ്‍ 6, 2025 മുതലാണ് പുതിയ നിരക്ക്. 0.50% കുറവാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

4.ഇന്ത്യൻ ബാങ്ക്
റിപ്പോ ലിങ്ക്ഡ് ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ്സ് 8.70% ല്‍ നിന്ന് 8.20% ആയി കുറച്ചു. ജൂണ്‍ 6, 2025 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

5.യുകോ ബാങ്ക്
മാർജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് 0.10% കുറച്ചു. ഇത് ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും