play-sharp-fill
നീറിക്കാട് ഡിവിഷൻ :ഹോമിയോ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു

നീറിക്കാട് ഡിവിഷൻ :ഹോമിയോ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

നീറിക്കാട്: പള്ളം ബ്ലോക്ക് പഞ്ചായത്ത് നീറിക്കാട് ഡിവിഷനിൽ മുഴുവൻ വാർഡുകളിലേക്കുമുള്ള ഹോമിയോ പ്രതിരോധമരുന്നിന്റെ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ അയർക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യുവിന് കൈമാറി നിർവ്വഹിച്ചു.

ഹോമിയോ മരുന്ന് ആശാവർക്കർമാരുടെയും , വിവിധ സംഘടനകളുടെയും സഹായത്തോടെ ഡിവിഷനിലെ ആവശ്യക്കാർക്ക് മുഴുവൻ എത്തിക്കുവാനാണ് ഉദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിരോധ മരുന്നുകൾ
സ്ഥിരം സമതി അദ്ധ്യക്ഷരായ ഗീത രാധാകൃഷ്ണൻ, ആലീസ് സിബി,ജോസ് കൊറ്റം ,ലാൽസി പെരുന്തോട്ടം, ജോയി കൊറ്റത്തിൽ, കെ.സി ഐപ്പ്, ടോംസൺ ചക്കുപാറ,സിജു താളിവേലിൽ, വിജയൻ വേലമ്മാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.