നിയമസഭാ തെരഞ്ഞെടുപ്പ്;ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി; നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു.

video
play-sharp-fill

ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘമാണ് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ്. ബാലറ്റുകൾ സീൽഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.