
ഹോം ട്യൂഷന് അനുമതി നൽകണം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്
സ്വന്തം ലേഖകൻ
കോട്ടയം: നിലവിലെ സാഹചര്യങ്ങളിൽ സ്കൂളുകൾ തുറക്കുന്നത് വൈകുമെന്നതിനാൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഹോം ട്യൂഷനുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
വിക്ടേർസ് ചാനലിലൂടെ ഒരോ ക്ലാസ്സുകൾക്കും പാഠഭാഗങ്ങൾ ക്രമീകരിച്ച് നൽകുന്നുണ്ടെങ്കിലും പഠനവൈകല്യങ്ങൾ മൂലം പഠനത്തിൽ പിന്നോക്കം പോകുന്ന വിദ്യാർത്ഥികളേ സംബന്ധിച്ചിടത്തോളം ഹോം ട്യൂഷനുകൾ ഒരാശ്രയമാണ്.
സാധാരണ അദ്ധ്യയനത്തിൽ പോലും ഇത്തരം കുട്ടികൾ അവരവരുടെ വീടുകളുടെ ചുറ്റുപാടുകളിൽ പ്രവർത്തിച്ചിരുന്ന ഹോം ട്യൂഷൻ സെന്ററുകളേയാണ് ആശ്രയിച്ചിരുന്നത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളേ സംബന്ധിച്ചിടത്തോളം ഇത്തരം ഹോം ട്യൂഷൻ സെന്ററുകൾ ഒരു അധിക ശ്രദ്ധാന്ദ്രങ്ങളായിരുന്നു.
ഓൺലൈൻ സംവിധാനങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഒട്ടുമിക്ക മാതാപിതാക്കൾക്കും കുട്ടികളുടെ സംശയ നിവാരണങ്ങൾക്കും മറ്റും അതത് സ്കൂളുകളിലേ അദ്ധ്യാപകരേ നിരന്തരമായി ബന്ധപ്പെടേണ്ടതായി വരുന്നു.
അദ്ധ്യാപകർക്കും എല്ലാ കുട്ടികൾകളുടേയും സംശയ നിവാരണം നടത്തുക എന്നതും അപ്രായോഗീകമായിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് നിബന്ധനകൾക്ക് വിധേയമായി ഹോം ട്യൂഷൻ സെന്ററുകൾക്ക് അനുമതി നൽകണം എന്ന ആവശ്യം ഒട്ടനവധി മാതാപിതാക്കളുടേയും കുട്ടികളുടേയും ഭാഗത്ത് നിന്ന് ഉയരുന്നത്.
നഗര-ഗ്രാമീണ മേഖലകളിൽ ഇത്തരം ചെറുതും വലുതുമായ നിരവധി ഹോം ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. പലർക്കും ഇതൊരു ഉപജീവനമാർഗം കൂടിയാണ്. കൂടുതൽ ലോക്ക് – ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് 20 പേര് അടങ്ങുന്ന ബാച്ചുകളായുള്ള ഹോം ട്യൂഷൻ സെന്ററുകൾക്ക് അനുമതി നൽകണം എന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് മദ്യലഭ്യത ഉറപ്പ് വരുത്തുന്നതിന് ബാറുകളിൽ പോലും പുതിയ കൗണ്ടറുകൾ തുറക്കുന്നതിന് കാണിച്ച ജാഗ്രതയെങ്കിലും പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് വേണ്ടി ഹോം ട്യൂഷൻ സെന്ററുകൾ തുറന്ന് കൊടുക്കുക വഴി സർക്കാർ കാണിക്കണമെന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു.
Third Eye News Live
0