വീട്ടിൽ പല്ലി ശല്യം കൂടുതലാണോ?  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിയെ വീട്ടില്‍ നിന്ന് എളുപ്പത്തില്‍ തുരത്താൻ കഴിയും; എങ്ങനെയെന്ന് നോക്കാം

Spread the love

വീട്ടിൽ പല്ലി ശല്യം കൂടുതലാണോ?  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിയെ വീട്ടില്‍ നിന്ന് എളുപ്പത്തില്‍ തുരത്താൻ കഴിയും.

video
play-sharp-fill

 എങ്ങനെ എന്ന് നോക്കാം :-

വെളുത്തുള്ളിയുടെയും സവാളയുടെയും  മണം പല്ലികള്‍ക്ക് തീരെ ഇഷ്ടമല്ല. അതിനാല്‍ പല്ലികള്‍ കാണുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളിയോ സവാളയോ തുറന്നുവയ്ക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളുത്തുള്ളി തൊണ്ടോടു കൂടി ചതച്ച്‌ വെള്ളത്തില്‍ മിക്സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കി പല്ലി കാണുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യുന്നതും ഫലം ചെയ്യും

വീട്ടിലെ കബോഡുകള്‍ വൃത്തിയാക്കി സൂക്ഷിച്ചാല്‍ പല്ലി ശല്യം ഒരു പരിധി വരെ അകറ്റാം. കബോഡുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി വയ്ക്കുന്നത് പല്ലികള്‍ പെറ്റുപെരുകുന്നത് തടയാൻ സഹായിക്കും. ന്യൂസ് പേപ്പർ വിരിച്ചതിന് ശേഷം കബോഡില്‍ സാധനങ്ങള്‍ വയ്ക്കുന്നതും നല്ലതാണ്.

നാഫ്തലീൻ ബാള്‍ ഉപയോഗിക്കുന്നത് വഴി പല്ലിക്കൊപ്പം പാറ്റയെയും അകറ്റാൻ സഹായിക്കും. ഇവ വാഷിംഗ് ബെയ്സനിലും ബാത്ത്റൂമിലും ഇടണം, ഇതിന്റെ മണം പല്ലി ശല്യം കുറയ്ക്കും . കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരുടെ കൈയില്‍ എത്തിപ്പെടാത്ത വിധത്തില്‍ വേണം ഇത് സൂക്ഷിക്കാൻ.

മുട്ടയുടെ തോട് വീട്ടില്‍ പല്ലിയുള്ള സ്ഥലങ്ങളില്‍ വയ്ക്കുന്നത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും. മുട്ടയുടെ മണം പല്ലികള്‍ക്ക് സഹിക്കാൻ കഴിയില്ല. ഭക്ഷ്യവസ്തുക്കള്‍ കുന്നുകൂടി കിടക്കുന്നത് പാറ്റയും പല്ലിയും പെരുകാൻ കാരണമാകും. അതിനാല്‍ ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാൻ മറക്കരുത്.