ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം ; എട്ട് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
വർക്കല: ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയിരുന്ന എട്ടുപേർ പൊലീസ് പിടിയിൽ. വർക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവർത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.
സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്പുഴ രാജുവിലാസത്തിൽ രാജി, മകൾ ദീപ, വെൺകുളം കളിക്കൂട്ടംവിളയിൽ ബിന്ദു, കിളിമാനൂർ പുളിമാത്ത് താളിക്കുഴി എസ്ബി ഭവൻ ജിഷ്ണു, പാങ്ങോട് കല്ലറ സായൂജ്യ ഭവനിൽ സാജു, കുരയ്ക്കണ്ണി പറമ്പുവിളയിൽ നിഷാദ്, ഇടവ പുന്നകുളം ഫാത്തിമ മൻസിലിൽ സുധീർ, കുരയ്ക്കണ്ണി ഗായത്രി നിവാസിൽ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരവൂർ സ്വദേശി ഗിരീഷും ബിന്ദുവും ചേർന്നാണ് ഇടപാട് നടത്തിയിരുന്നത്. പെൺവാണിഭ സംഘം ഇടപാടുകൾക്ക് 2000 രൂപ മുതൽ 5000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിന്റെപക്കൽ നിന്ന് രണ്ട് ബൈക്ക്, ഒരു കാർ, 30000 രൂപ, 7 ഫോണുകൾ പിടിച്ചെടുത്തു