video
play-sharp-fill
ഹോം ക്വാറണ്ടയിൻ ലംഘിച്ച് പുറത്തിറങ്ങി: പാറമ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി; കള്ളംപറഞ്ഞ് പുറത്തിറങ്ങിയ യുവാവിനെതിരെ കേസെടുത്തേയ്ക്കും

ഹോം ക്വാറണ്ടയിൻ ലംഘിച്ച് പുറത്തിറങ്ങി: പാറമ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി; കള്ളംപറഞ്ഞ് പുറത്തിറങ്ങിയ യുവാവിനെതിരെ കേസെടുത്തേയ്ക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബംഗളൂരുവിൽ നിന്നെത്തി ഹോം ക്വാറണ്ടയിൻ ലംഘിച്ച് പുറത്തിറങ്ങി കറങ്ങിയ യുവാവ് കുടുങ്ങി..! പാറമ്പുഴ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

കഴിഞ്ഞ 23 നാണ് ഈ യുവാവ് ബംഗളൂരുവിൽ നിന്നും നാട്ടിൽ എത്തിയത്. 14 ദിവസം ഹോം ക്വാറണ്ടയിനിൽ കഴിയണമെന്നായിരുന്നു ഇയാൾക്കു ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ നിർദേശം. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ ഇയാൾ നിർദേശം ലംഘിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴിയിൽ വച്ച് ഇയാളെ ആദ്യം പൊലീസ് തടഞ്ഞു. അച്ഛനെ വിളിക്കാനായി നഗരത്തിലേയ്ക്കു പോകുകയാണെന്നാണ് ആദ്യം ഇയാൾ പൊലീസിനോടു പറഞ്ഞത്. തിരിച്ചറിയൽ കാർഡും, സത്യവാങ്ങ് മൂലവും വേണമെന്നു പറഞ്ഞ പൊലീസ് ഇയാളെ തിരിച്ചയച്ചു. തുടർന്നു തിരിച്ചറിയൽ കാർഡും സത്യവാങ്ങ് മൂലവുമായി മടങ്ങിയെത്തിയ ഇയാളെ പൊലീസ് വിശദമായി ചോദിച്ചറിഞ്ഞു.

തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പൊലീസ് കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് ബംഗളൂരുവിൽ നിന്നും എത്തിയതാണ് ഇയാൾ എന്നു തിരിച്ചറിഞ്ഞത്. തുടർന്നു, ആരോഗ്യ വകുപ്പ് അധികൃതരെ വിളിച്ചു വരുത്തി ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ഇയാളെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. തുടർന്നു, ഇയാളെ വീണ്ടും ഹോം ക്വാറണ്ടൈനിൽ ആക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തേയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.