
മുഖ്യമന്ത്രി ഇന്ന് കോട്ടയത്തുണ്ടായിരുന്നു; എൻ്റെ വീട്ടിലായിരുന്നു ഉച്ചയൂണ് ; ഹോം നേഴ്സിങ് മേഖലയിലെ സകല പ്രശ്നങ്ങളും പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഏറ്റു; മുഖ്യമന്ത്രിയെ കണ്ടത് ടിവിയിൽ ആണെന്ന് പൊട്ടന്മാരായ ഹോം നേഴ്സിംഗ് അസോസിയേഷനിലെ അംഗങ്ങൾ അറിയുന്നുണ്ടോ ? നേതാവ് തട്ടിവിടുന്ന ഗീർവാണം കേട്ട് പുളകിതരായി സംഘടനയിലെ അംഗങ്ങൾ : സംഘടനാ നേതൃത്വത്തിലിരുന്ന് ഗീർവാണം കത്തിക്കൽ തുടങ്ങിയിട്ട് 20 വർഷം
കോട്ടയം: കേരളത്തിലെ പ്രമുഖ ഹോം നേഴ്സിംഗ് സംഘടനയിലെ അംഗങ്ങളെ ചില സംസ്ഥാന നേതാക്കന്മാർ വിഡ്ഢികളാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
20 വർഷമായി പ്രസിഡണ്ടായും ട്രഷറർ ആയും മാറി മാറി അധികാരത്തിൽ ഇരുന്നതല്ലാതെ സംഘടനയ്ക്ക് വേണ്ടി ചെറുവിരൽ പോലും ഇവർ അനക്കിയിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ഇതുപോലുള്ള മഹാന്മാർക്ക് ജനറൽ സെക്രട്ടറിയുടെ കസേരയോട് താല്പര്യം ഇല്ല. കാരണം ജനറൽ സെക്രട്ടറി ആയാൽ സംസ്ഥാനമൊട്ടുക്കും ഓടി നടക്കേണ്ടതായും പണിയെടുക്കേണ്ടതായും വരും. പ്രസിഡണ്ട് ആണെങ്കിൽ ചുമ്മാ ഇരുന്ന് ഗീർവാണം തട്ടി വിട്ടാൽ മതിയല്ലോ..?
“മുഖ്യമന്ത്രി ഇന്ന് കോട്ടയത്തുണ്ടായിരുന്നു; എൻ്റെ വീട്ടിലായിരുന്നു ഉച്ചയൂണ് ;
ഹോം നേഴ്സിങ് മേഖലയിലെ സകല പ്രശ്നങ്ങളും പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഏറ്റിട്ടുണ്ട്” എന്നൊക്കെ തട്ടി വിട്ടുകളയും ഗീർവാണം ആശാൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ
മുഖ്യമന്ത്രിയെ കണ്ടത് ടിവിയിൽ ആണെന്ന് പൊട്ടന്മാരായ ഹോം നേഴ്സിംഗ് അസോസിയേഷനിലെ അംഗങ്ങൾ അറിയുന്നുണ്ടോ ? 2005 ൽ ഹോം നേഴ്സിംഗ് മേഖലയിലെ മാതൃ സംഘടന രൂപീകൃതമായപ്പോൾ മുതൽ ഗീർവാണം ആശാനാണ് നേതാവ്. ഇരുപത് വർഷത്തിനിടയ്ക്ക് ഇത്തരത്തിൽ നൂറുകണക്കിന് ഗീർവാണം കത്തിക്കലുകളാണ് ആശാൻ നടത്തിയിട്ടുള്ളത്.
സംസ്ഥാന സമ്മേളനം അനൗൺസ് ചെയ്യുന്നതോടെ നേതാവിന്റെ ഗിർവാണം കത്തിക്കലിന്റെ എണ്ണവും കൂടും.
“തിന്നാനും കള്ളം പറയാനും മാത്രം വാ പൊളിക്കുന്ന നേതാവ് ” തട്ടി വിടുന്ന ഗീർവാണം കേട്ട് പുളകിതരായി നിൽക്കും സംഘടനയിലെ അംഗങ്ങൾ.
അംഗങ്ങളെ കുറ്റം പറയാൻ പറ്റില്ല. “അമ്മാതിരി വിടീലാണ് ആശാൻ വിടുന്നത് “. ആശാന്റെ ലീലാവിലാസങ്ങൾ കൃത്യമായി അറിയാവുന്നത് പഴയകാല പ്രവർത്തകർക്ക് മാത്രമാണ് . പുതുതലമുറയിൽ എത്തിയിട്ടുള്ള സംഘടനാ പ്രവർത്തകർക്ക് നേതാവിന്റെ തനി സ്വരൂപം എന്താണെന്ന് അറിയില്ല. ഗീർവാണം കത്തിക്കൽ കേട്ട് നേതാവ് വലിയ സംഭവമാണെന്ന് അംഗങ്ങൾക്ക് തോന്നും.
പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ലോക്കൽ സെക്രട്ടറിയാണെന്ന് ഒക്കെ തട്ടിവിടും. എന്നാൽ കൂർക്കം വലിച്ച് ഉറങ്ങുമ്പോൾ ഒഴികെ ബാക്കി സമയങ്ങളിൽ മൂക്കറ്റം കള്ളിൽ നടക്കുന്ന നേതാവിനെ ലോക്കൽ കമ്മിറ്റിയുടെ ഏഴ് അയലത്ത് അടുപ്പിക്കില്ലെന്നും കേരളത്തിൽ ലക്ഷക്കണക്കിന് പേർക്ക് ഉള്ളതുപോലെ മൂന്നു രൂപയുടെ അംഗത്വം മാത്രമാണ് ആശാന് ഉള്ളത് എന്നും സംഘടനാ പ്രവർകർക്ക് അറിയില്ലല്ലോ?