
ഹോംനേഴ്സിംഗ് അസോസിയേഷൻ സംസ്ഥാന നേതാവ് തന്നെ പീഡനക്കേസിൽ അകത്തായതോടെ സംഘടനയിൽ തമ്മിലടി; അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു
സ്വന്തം ലേഖകൻ
തൃശൂർ: ഹോംനേഴ്സിംഗ് അസോസിയേഷൻ സംസ്ഥാന നേതാവ് തന്നെ പീഡനക്കേസിൽ അകത്തായതോടെ സംഘടനയിൽ തമ്മിലടി.
മുൻ തൃശൂർ ജില്ലാ പ്രസിഡൻറും നിലവിൽ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമ ആലീസ് തോമസാണ് പീഡനക്കേസിൽ അകത്തായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷം മുൻപ് ഹോംനേഴ്സിംഗ് അസോസിയേഷൻ്റെ നേതാവും തൃശൂർ സ്വദേശിയായ അലിയും പീഡനക്കേസിൽ അകത്തായിരുന്നു.
പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും നിലവിൽ സംസ്ഥാന നേതാവുമാണ് ആലീസ് തോമസ്.
സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 2006ലും 2009 ലും ആലീസിൻ്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നാണ് കേസ്
ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ചെറു പനക്കല്‍ വീട്ടില്‍ ഷാജി (47) ക്ക് രണ്ടു വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും സഹായി വടക്കേക്കാട് തൊഴിയൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ആലീസി (54) ന് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയടക്കാനുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.
ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടി കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും പ്രതികള്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.