play-sharp-fill
ലോക്ക് ഡൗൺ : ഹോം നേഴ്‌സുമാരെ യാത്രാനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്

ലോക്ക് ഡൗൺ : ഹോം നേഴ്‌സുമാരെ യാത്രാനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനം കടുത്ത യാത്രാ നിയന്ത്രണത്തിൽ തുടരുന്ന സാഹചര്യത്തിൽ ജോലിക്കു പോകുന്ന ഹോംനേഴ്‌സുമാരെ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകി. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നേഴ്‌സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്ന് നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group