video
play-sharp-fill

Tuesday, May 20, 2025
HomeMain'രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്; കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യത;...

‘രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്; കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യത; എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കണം; അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ നൽകേണ്ടത് അത്യാവശ്യ’മെന്ന് വിദ​ഗ്ധ സമിതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനു കീഴിൽ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കുട്ടികളിൽ വലിയതോതിൽ രോഗവ്യാപനം ഉണ്ടായാൽ രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായിരിക്കും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റേഴ്‌സ്, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണവും വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മൂന്നാം തരംഗം ഒക്ടോബർ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആശുപത്രികളിലുള്ള കിടക്കകൾ, ഓക്‌സിജനറേറ്ററുകൾ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആവശ്യമായതിനേക്കാൾ വളരെക്കുുറവാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവയുടെ എണ്ണം വളരെയധികം വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് സൂചന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments