play-sharp-fill
പ്രതിരോധ മരുന്ന് വിതരണം നടത്തി: രോഗപ്രതിരോധത്തിന് ബൂസ്റ്ററായി ഉപയോഗിക്കാം

പ്രതിരോധ മരുന്ന് വിതരണം നടത്തി: രോഗപ്രതിരോധത്തിന് ബൂസ്റ്ററായി ഉപയോഗിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലാട് ഹോമിയോ ഡിസ്‌പെൻസറിയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേത്യതത്തിൽ പ്രതിരോധ മരുന്ന് വിതരണം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ നടത്തി.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മരുന്ന് വിതരണത്തിലൂടെ ജനങ്ങളുടെ ഭീതിയകറ്റി അവരിൽ ഇമ്മ്യൂണൽ ബൂസ്റ്ററായി ഇത് പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയതിനാൽ എല്ലാ വീടുകളിലും മരുന്ന് ആരോഗ്യ പ്രവർത്തകർ മുഖേന എത്തിക്കുവാൻ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, ഡോ.ഗീതു മാത്യൂ, ബോക്ക് ക്ഷേമകാര്യ ചെയർ പേഴ്‌സൺ ഗിരിജ തുളസീധരൻ മെമ്പർ തങ്കമ്മ മാർക്കോസ് പൊതു പ്രവർത്തകരായ സിബി ജോൺ, വൈശാഖ് പി.കെ , രാഹുൽ മറിയപ്പളളി, മായ ഗിരീഷ് എന്നിവർ നേത്യത്വം നൽകി.