video
play-sharp-fill

വീട്ടില്‍ ലവ് ബേര്‍ഡ്സിനെ വളര്‍ത്തുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീട്ടില്‍ ലവ് ബേര്‍ഡ്സിനെ വളര്‍ത്തുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Spread the love

കൊച്ചി: ഇപ്പോള്‍ മിക്ക വീടുകളിലും ഇപ്പോള്‍ പക്ഷികളെയും മൃഗങ്ങളെയും ഒക്കെ വളർത്തുന്നത് പതിവാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുറച്ചൊരു ആശ്വാസത്തിന് വേണ്ടിയാണ് മൃഗങ്ങളെ വീട്ടില്‍ വളർത്തുന്നത്.

പക്ഷികളുടെ കൂട്ടത്തില്‍ അധികപേരും തിരഞ്ഞെടുക്കുന്നത് ലവ് ബേർഡ്സിനെയാണ്. നിങ്ങളുടെ വീട്ടില്‍ ലവ് ബേർഡ്‌സ് ഉണ്ടെങ്കിലോ അല്ലെങ്കില്‍ ഭാവിയില്‍ വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

1. സാമൂഹിക ജീവികളാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലവ് ബേർഡ്‌സ് സാമൂഹിക ജീവികളാണ്. ഇവ മനുഷ്യരോടും അവയുടെ തന്നെ ഇനത്തോടും വളരെയധികം സൗഹൃദം പുലർത്തുകയും ഇണങ്ങുകയും ചെയ്യുന്നവരാണ്.

2. ഉച്ചത്തിലുള്ള ശബ്ദം

ലവ് ബേർഡ്സുകള്‍ക്ക് ശബ്ദം കൂടുതലാണ്. അതിനാല്‍ തന്നെ അവ ശബ്ദം ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. ലവ് ബേർഡ്സിനെ വാങ്ങുന്നതിന് മുമ്ബ് ഇക്കാര്യം ശ്രദ്ധിക്കണം.

3. വലിപ്പമുള്ള കൂട്

ലവ് ബേർഡ്സുകള്‍ കാണാൻ ചെറുതാണെങ്കിലും അവയ്ക്ക് താമസിക്കാൻ വലിയ കൂടിന്റെ ആവശ്യമുണ്ട്. കാരണം ഈ പക്ഷികള്‍ക്ക് സ്വാതന്ത്ര്യത്തോടെ പറക്കാനും നടക്കാനും കളിക്കാനും സ്ഥലമുണ്ടെങ്കില്‍ മാത്രമേ അവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കുകയുള്ളു.

4. കൂട്ടില്‍ നിന്നും പുറത്തെടുക്കാം

ഈ പക്ഷികളെ എപ്പോഴും കൂട്ടിലിട്ട് വളർത്താൻ സാധിക്കുകയില്ല. കുറച്ച്‌ നേരം കൂടിന് പുറത്തേക്കും അവയെ തുറന്ന് വിടണം. ഇത് ലവ് ബേർഡ്സിന്റെ നല്ല ശാരീരിക മനസികാരോഗ്യത്തിന് അത്യാവശ്യമാണ്.

5. പോഷകാഹാരം

നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ തന്നെ ലവ് ബേർഡ്സിന് നല്‍കേണ്ടതുണ്ട്. കേടുവരാത്ത പഴവർഗ്ഗങ്ങള്‍, പച്ചക്കറികള്‍, വിത്തുകള്‍ തുടങ്ങിയവയാണ് ഈ പക്ഷികള്‍ക്ക് കഴിക്കാൻ കൊടുക്കേണ്ടത്.

6. ദീർഘായുസ്സ് കൂടുതലാണ്

ശരിയായ രീതിയിലുള്ള സ്നേഹവും പരിചരണവും നല്‍കിയാല്‍ ദീർഘകാലം ജീവിക്കുന്നവരാണ് ലവ് ബേർഡ്സുകള്‍. 10 മുതല്‍ 15 വർഷം വരെയാണ് ഇവയുടെ ആയുസ്സ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ലവ് ബേർഡ്സുകളെ വാങ്ങുമ്ബോള്‍ ദീർഘകാലം അവ നമ്മുടെയൊപ്പം ഉണ്ടാകും.

7. ബുദ്ധിശക്തി ഉള്ളവരാണ്

ലവ് ബേർഡ്സുകള്‍ വളരെയധികം ബുദ്ധിശക്തിയുള്ള പക്ഷിയാണ്. വിനാശകരമായ വിരസത ഒഴിവാക്കാൻ ഇവയ്ക്ക് കളിപ്പാട്ടങ്ങളോ, പസിലുകളോ ആവശ്യമാണ്.

8. പെട്ടെന്ന് അടുക്കില്ല

ലവ് ബേർഡ്സുമായി അടുപ്പം ഉണ്ടാവണമെങ്കില്‍ നിങ്ങള്‍ക്ക് ക്ഷമ ഉണ്ടാവണം. കാരണം ഇവ മനുഷ്യരോട് ഇണങ്ങാൻ കുറച്ചധികം സമയമെടുക്കും. എന്നും അവരോട് സംസാരിക്കുകയും നന്നായി പരിചരിക്കുകയും ചെയ്താല്‍ മാത്രമേ ഇവയോടൊപ്പം അടുപ്പം സ്ഥാപിച്ചെടുക്കാൻ സാധിക്കുകയുള്ളു. ഒരിക്കല്‍ കൂട്ടായാല്‍ പിന്നീട് അവയ്ക്ക് നിങ്ങളോട് നല്ല അടുപ്പം ഉണ്ടാവുകയും ചെയ്യുന്നു.