video
play-sharp-fill

ഇറ്റലിയിൽ വീട് വേണോ എങ്കിൽ 80 രൂപ മതി; ബിസാക്ക നഗരത്തിൽ നിന്നും ഒരു ഓഫർ

ഇറ്റലിയിൽ വീട് വേണോ എങ്കിൽ 80 രൂപ മതി; ബിസാക്ക നഗരത്തിൽ നിന്നും ഒരു ഓഫർ

Spread the love

 

സ്വന്തം ലേഖകൻ

ഇറ്റലിയിൽ പ്രകൃതി സൗന്ദര്യത്താൽ മനോഹരമായ കംപാനിയ മേഖലയിലെ ബിസാക്ക നഗരത്തിൽ നിന്നും ഒരു ഓഫർ വെറും 80 രൂപ ചിലവാക്കിയാൽ ഒരു വീട് വാങ്ങാം. ഇവിടത്തെ നഗര ഭരണകൂടമാണ് ഒരു വീടിന് ഇങ്ങനെ വിലയിട്ടിരിക്കുന്നത്! 80 രൂപ എന്നാൽ ഒരു യൂറോ ആണ്.

ഒരു യൂറോയ്ക്ക് വീട് നൽകുന്നതിനും ഒരു കാരണമുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി ഇവിടെയുള്ള ജനങ്ങൾ മറ്റു പട്ടണങ്ങളിലേക്ക് കുടിയേറിയതോടെ തെരുവോരങ്ങളിലെ ചേരികൾ പോലെയുള്ള ഈ വീടുകൾ അനാഥമായതാണ്. ഇവിടെ ഒരു സ്ട്രീറ്റിൽമാത്രം ഒഴിഞ്ഞുകിടക്കുന്നത് 90 വീടുകളാണ്. അതുപോലെ ഒരുപാട് സ്ട്രീറ്റുകൾ ഉണ്ട്. ഇവയിൽ ഏറെയും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്.
വീടുകൾ ഒഴിഞ്ഞുപോകുന്ന പ്രവണത വർധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്പങ്ങളും അനുഭവപ്പെട്ടിരുന്നു. 1980-കളിലാണ് അവസാനമായി ഭൂകമ്പബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാൻ പ്രദേശവാസികളെ പ്രേരിപ്പിച്ചു. തെരുവിനോട് ചേർന്ന് ചേരികൾ പോലെ അടുങ്ങിയിരിക്കുന്ന വീടുകൾ ആയതിനാൽ ഒരാൾ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതർക്ക് താൽപര്യമില്ല. കുടുംബവുമായോ കൂട്ടുകാർക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകൾ ഒരുമിച്ച് എടുക്കാനാണ് അധികൃതർ നിർദേശിക്കുന്നത്. പരസ്പരം അറിയാവുന്നവർ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷിതത്വവും നൽകും.

വീടുകൾ ഇതിനകം തന്നെ അധികൃതർ ഏറ്റെടുത്തു കഴിഞ്ഞതിനാൽ വീടു വാങ്ങൂന്നവർ ഉടമകളെ തേടി അലയേണ്ടതില്ല. ബിസാക്കിയ നഗരസഭയിൽ നിന്നു തന്നെ വീടുകൾ വാങ്ങാം. വീട് വാങ്ങുന്നവർ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയർ ഫ്രാൻസെസ്‌കോ ടർടിയ പറയുന്നു.