പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തില്‍ പാലക്കോട് സ്വദേശികളായ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കെ.പി. നിസാമുദ്ദീന്‍ (34), എ. അഷര്‍(40), ഒ.പി. അബ്ദുള്‍ ഖാദര്‍ (51), എം. ഇസ്മായില്‍ (47), കെ.സി. അഷ്‌റഫ് (60) എന്നിവരെയാണ് പാലക്കോട്ടെ മുസ്തഫയുടെ ഭാര്യ സൗദയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. തലശേരി സെഷന്‍സ് കോടതിയില്‍ നിന്നു പ്രതികള്‍ മുന്‍കൂര്‍ ജാമ്യമെടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിസംബര്‍ രണ്ടിന് രാവിലെ 11 ഓടെയാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മാനഹാനിയുണ്ടായെന്നുമാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബശ്രീയിലുള്ള തര്‍ക്കവും ഭര്‍ത്താവിന് മുസ്ലീം ലീഗ് പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ കൊണ്ടുള്ള വിരോധവുമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.