
അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ ‘മോൻതാ’ ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലേയും ഒഡീഷയിലെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലേയും ചില ജില്ലകളില്‍ ഒക്ടോബർ 30 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഈസ്റ്റ് ഗോദാവരി, കോനസീമ, നെല്ലൂർ എന്നീ നാല് ജില്ലകളിലെ സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒക്ടോബർ 28 മുതല്‍ 30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഒഡിഷയിലെ മാല്‍ക്കൻഗിരി, കോരാപുട്ട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാല്‍, കലാഹണ്ടി, നബരംഗ്പൂർ എന്നീ എട്ട് ജില്ലകളിലെ സ്കൂളുകള്‍ക്കും അങ്കണവാടി കേന്ദ്രങ്ങള്‍ക്കും ഒക്ടോബർ 30 വരെ അവധി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


