
സ്വന്തം ലേഖകൻ
സിഡ്‌നി: ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്‌സിനും ഭാര്യ റിതക്കും കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. നിലവിൽ ഓസ്‌ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇരുവരും. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
‘ഞാനും റിതയും ആസ്‌ട്രേലിയയിലായിരുന്നു. ജലദോഷവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങൾ രണ്ട് പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങൾ ശരിയായ രീതിയിൽ പോവേണ്ടതുകൊണ്ട് കൊറോണ വൈറസ്? ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ് ചെയ്തു. ഫലം വന്നപ്പോൾ പോസിറ്റീവാണ്’. -എന്ന കുറിപ്പോടെ ഗ്ലൗസിന്റെ ചിത്രമടക്കമാണ് ഹാങ്ക്‌സ് ട്വിറ്ററിൽ പോസ്റ്റിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മെഡിക്കൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം നിർബന്ധമായും പിന്തുടരേണ്ടതുണ്ട്. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഞങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്നും കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ടോം ഹാങ്ക്‌സ് കുറിച്ചു.