കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15|06|25) അവധി

Spread the love

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍‌ മുൻകരുതലെന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർ.

video
play-sharp-fill

വയനാട് ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം റസിഡൻഷല്‍ സ്കൂളുകള്‍ക്കും റസിഡൻഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. നാളെ ഞായറാഴ്ച്ചയാണെങ്കിലും ട്യൂഷൻ സെൻ്ററുകളും മദ്രസകളുമൊക്കെ പ്രവർത്തിക്കുമായിരുന്നു. ഈ സ്ഥാപനങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group