play-sharp-fill
അവധിക്കാലം ആഘോഷിക്കാൻ മമ്മൂട്ടിയും കുടുംബവും അമേരിക്കയിൽ: തിരിച്ചെത്തിയാൽ ഉടൻ നയൻതാരയുമൊത്ത് ചേരും

അവധിക്കാലം ആഘോഷിക്കാൻ മമ്മൂട്ടിയും കുടുംബവും അമേരിക്കയിൽ: തിരിച്ചെത്തിയാൽ ഉടൻ നയൻതാരയുമൊത്ത് ചേരും

സിനിമാ ഡെസ്ക്

ചെന്നൈ: അമേരിക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധക ലോകം. മമ്മൂട്ടിയുടെ തിരിച്ച് വരവിന് ശേഷമാവും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാകുക.
ഷാ​ജി​ ​കൈ​ലാ​സി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​വി​പി​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ലാ​ണ് ​ഈ​ ​താ​ര​ജോ​ടി​ക​ള്‍​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്ന​ത്.

തസ്കര​ ​വീ​ര​ന്‍,​ ​രാ​പ്പ​ക​ല്‍,​ ​ഭാ​സ്ക​ര്‍​ ​ദ​ ​റാ​സ്ക്കൽ,​ ​പു​തി​യ​ ​നി​യ​മം​ ​എ​ന്നി​വ​യാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യാ​യി​ ​ന​യ​ന്‍​താ​ര​ ​അ​ഭി​ന​യി​ച്ച​ ​മലയാള ചി​ത്ര​ങ്ങ​ള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​പ്പോ​ള്‍​ ​കു​ടും​ബ​ ​സ​മേ​തം​ ​ല​ണ്ട​നി​ല്‍​ ​അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ ​ആ​ഗ​സ്റ്റ് 11​ന് ​തി​രി​ച്ചെ​ത്തും.​ 12​ ​മു​ത​ല്‍​ ​മ​മ്മൂ​ട്ടി​ ​അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഷൈ​ലോ​ക്കി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യും.

ഷൈ​ലോ​ക്ക് ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ഒ​ക്ടോ​ബ​റി​ല്‍​ ​മ​മ്മൂ​ട്ടി​ ​വി​പി​ന്റെ​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച്‌ ​തു​ട​ങ്ങും.

ഒ​രേ​ ​സ​മ​യം​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​മ​മ്മൂ​ട്ടി​ക്കും​ ​ന​യ​ന്‍​താ​ര​യ്ക്കു​മൊ​പ്പം​ ​ത​മി​ഴി​ലെ​ ​ഒ​രു​ ​പ്ര​മു​ഖ​ ​യു​വ​താ​ര​വും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല​ഭി​ന​യി​ക്കു​ന്നു​ണ്ട്.

താ​ര​നി​ര്‍​ണ​യം​ ​പൂ​ര്‍​ത്തി​യാ​യി​ ​വ​രു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ല്‍​ ​അ​നൗ​ണ്‍​സ്‌​മെ​ന്റ് ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.

അ​തേ​സ​മ​യം​ ​ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ന​യ​ന്‍​താ​ര​ ​-​ ​നി​വി​ന്‍​പോ​ളി​ ​ചി​ത്ര​മാ​യ​ ​ല​വ് ​ആ​ക്‌​ഷ​ന്‍​ ​ഡ്രാ​മ​ ​ഓ​ണ​ത്തി​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​മ​മ്മൂ​ട്ടി​ക്ക് ​ഒാ​ണം​ ​റി​ലീ​സി​ല്ല.​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍​ ​ഒാ​ണം​ ​ക​ഴി​ഞ്ഞ് ​മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷ​മേ​ ​റി​ലീ​സ് ​ചെ​യ്യൂ.

ഹ​നീ​ഫ് ​അദേ​നി​യു​ടെ​ ​ര​ച​ന​യി​ല്‍​ ​വി​നോ​ദ് ​വി​ജ​യ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​മീ​ര്‍,​ ​അ​മ​ല്‍​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ലാ​ല്‍,​ ​കെ.​മ​ധു​ ​- എ​സ്.​എ​ന്‍.​ ​സ്വാ​മി​ ​ടീ​മി​ന്റെ​ ​സി.​ബി.​െഎ​ ​അ​ഞ്ചാം​ഭാ​ഗം,​ ​ശ്യാ​മ​പ്ര​സാ​ദി​ന്റെ​ ​ആ​ളോ​ഹ​രി​ ​ആ​ന​ന്ദം​ ​എ​ന്നി​വ​യാ​ണ് ​മ​മ്മൂ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​റ്റ് ​പ്രോ​ജ​ക്ടു​ക​ള്‍.​ ​

പേ​ര​ന്‍​പി​നു​ശേ​ഷം​ ​റാം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലും​ ​മ​മ്മൂ​ട്ടി​യാ​ണ് ​നാ​യ​ക​ന്‍.