ഫോൾഡിങ്ങ് സ്‌ട്രെക്ച്ചറുകൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: അപകടങ്ങളിൽപെടുന്ന വരെ സഹായിക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതിയും കോട്ടയം മെഡിക്കൽ സിമുലേഷൻസും സംയുക്തമായി ഫോൾഡിങ്ങ് സ്‌ട്രെക്ച്ചറുകൾ വിതരണം ചെയ്തു.

കൂടാതെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക്കുകൾ, സാനിറ്റൈസർകൾ എന്നിവ കോട്ടയം ജില്ല പോലീസ് മേധാവി ഡി ശില്പയും എഎസ് പി. എസ്‌ സുരേഷ് കുമാറും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സി ഐ. അനൂപ് കൃഷ്ണ ഏറ്റുവാങ്ങി.

കോട്ടയം മെഡിക്കൽ സിമുലേഷൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ സുരേഷ് കെ മേനോൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ട്രഷറർ പി. എ അബ്ദുൾ സലിം ,വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം രാജേഷ് കെ മേനോൻ എന്നിവർ ചേർന്നാണ് കൈമാറിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group