ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു:  കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് വിരമിക്കൽ

ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു: കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് വിരമിക്കൽ

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് 28കാരിയായ ഇന്ത്യയുടെ പ്രതിരോധതാരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്ബിക്സിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് താരത്തിന് പരിക്ക് വില്ലനായി മാറിയത്.

 

2008 മുതൽ സുനിത ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാണ്. 2018 ൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നയിച്ച സുനിത ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 139 മത്സരങ്ങളിൽ സുനിത ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞു. സുനിത ഉൾപ്പെടുന്ന ഇന്ത്യൻ ടീം 2018 ഏഷ്യൻ ഗെയിംസിൽ വെള്ളിയും 2014 ൽ വെങ്കലവും നേടിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ ദിനമാണിതെന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം സുനിത പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008 മുതൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിനൊപ്പം അത്ഭുതകരമായ യാത്രയുടെ ഭാഗമായിരുന്നു ഞാൻ. ഈ യാത്രയ്ക്കിടെ ഞങ്ങൾക്ക് വളരെയധികം നേട്ടങ്ങളുണ്ടാക്കാനായി. 2016 ലെ റിയോ ഒളിമ്ബിക്സിൽ കളിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ആദ്യ മൽസരമായിരുന്നു അത്.

 

ഇന്ത്യയിലെ വനിതാ ഹോക്കിക്ക് അതൊരു ചരിത്രനിമിഷമാണെന്ന് പലരും പറഞ്ഞു. എന്നാൽ, ഇന്ത്യൻ വനിതാ ഹോക്കി ടീമിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ. തന്റെ കോച്ചും സഹപ്രവർത്തകരും മികച്ച പിന്തുണയാണ് നൽകിയത്. പരിക്കേറ്റ സമയത്ത് ഹോക്കി ഇന്ത്യ മികച്ച ചികിൽസ ഉറപ്പാക്കി. വനിതാ ഹോക്കിക്ക് സമാനതകളില്ലാത്ത പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ സുനിത, പരിക്ക് ഭേദമായാൽ ആഭ്യന്തരഹോക്കിയിൽ തിരികെയെത്തുമെന്നും അറിയിച്ചു.