
ചെന്നൈ: ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു.മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ബെല്‍ജിയം വലകുലുക്കി. 13-ാം മിനിറ്റില്‍ ഗാസ്പാര്‍ഡാണ് ടീമിനെ മുന്നിലെത്തിച്ചത്. ഒരു ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറ്റം ശക്തമാക്കി.
പരിധി വരെ ഇന്ത്യയുടെ ആക്രമണങ്ങളെ ബെല്‍ജിയം പ്രതിരോധിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 45-ാം മിനിറ്റില്‍ രോഹിത്താണ് ലക്ഷ്യം കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡെടുത്തു. തിവാരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.
മത്സരം ഇന്ത്യ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ബെല്‍ജിയം സമനിലയിലാക്കി. നേതന്‍ റൊഗെയാണ് ലക്ഷ്യം കണ്ടത്. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ബെല്‍ജിയത്തെ കീഴടക്കി ഇന്ത്യ സെമി ടിക്കറ്റെടുത്തു.




