
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം.
ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം.
ഇന്ത്യയ്ക്കു വേണ്ടി നായകൻ ഹര്‍മ്മൻപ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ഗോള്‍ വല ചലിപ്പിച്ചു.
ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ രഹിതസമനില ആയിരുന്നു ഫലം. പിന്നീടുള്ള ക്വാര്‍ട്ടറുകളില്‍ ഇന്ത്യയുടെ ആധിപത്യവുമായിരുന്നു ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ ഹോക്കിയുടെ സുവര്‍ണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഏഷ്യൻ ഗെയിംസില്‍ നീലപ്പടയുടെ പ്രകടനം. ഉസ്ബെക്കിസ്ഥാനെയും സിംഗപ്പൂരിനെയും 16 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
പാകിസ്താനെതിരെ 10ഉം ബംഗ്ലാദേശിനെതിരെ 12ഉം ഗോള്‍ നേടി. ജപ്പാനെ 4-2നും സെമിയില്‍ കൊറിയയെ 5-3നും തോല്‍പ്പിച്ചു.