video
play-sharp-fill

ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം: റാങ്കിങിൽ ഇന്ത്യ 3–ാം സ്ഥാനത്ത്; ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയത് 2771.35 പോയിന്റോടെ

ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം: റാങ്കിങിൽ ഇന്ത്യ 3–ാം സ്ഥാനത്ത്; ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയത് 2771.35 പോയിന്റോടെ

Spread the love

സ്വന്തം ലേഖകൻ 

ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീട വിജയത്തിനു പിന്നാലെ ലോക റാങ്കിങ്ങിൽ ഇന്ത്യ 3–ാം സ്ഥാനത്തേക്കുയർന്നു. 2771.35 പോയിന്റോടെ ഇംഗ്ലണ്ടിനെ മറികടന്നാണു മൂന്നാം സ്ഥാനത്തെത്തിയത്. 2021ലെ ടോക്കിയോ ഒളിംപിക്സിനു ശേഷം ആദ്യമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. നെതർലൻഡ്സ് (3095.90), ബൽജിയം (2917.87) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ ഫൈനൽ മൽസരത്തിൽ മലേഷ്യയെ 4–3നു തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. മലേഷ്യ ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തു തുടരും. കഴിഞ്ഞ തവണ ചാംപ്യൻമാരായ ദക്ഷിണ കൊറിയ 11–ാം സ്ഥാനത്തും പാക്കിസ്ഥാൻ 16–ാം സ്ഥാനത്തുമാണ്. അടുത്തമാസം ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ഇനി ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ ഇന്ത്യൻ ടീമിന് 1.10 കോടി രൂപ പാരിതോഷികം നൽകുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. കളിക്കാർക്ക് 5 ലക്ഷം രൂപ വീതവും പരിശീലകർ‌ അടക്കമുള്ള മറ്റുള്ളവർക്ക് 2.5 ലക്ഷം രൂപ വീതവുമാണു നൽകുക.

പാരിസ് ഒളിംപിക്സ് യോഗ്യത ലക്ഷ്യമിടുന്ന ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം കരുത്താകുമെന്ന് ഇന്ത്യൻ ഹോക്കി കോച്ച് ക്രെയ്ഗ് ഫുൾട്ടൻ‌. 2 ഗോളിനു പിന്നിൽനിന്നിട്ടും തിരിച്ചടിച്ചത് ടീമിന്റെ യഥാർഥ സ്വഭാവമാണു കാണിക്കുന്നത്.

രണ്ടോ മൂന്നോ ഗോളുകൾക്കു മുന്നിൽ നിൽക്കുമ്പോൾ കളിക്കാൻ എളുപ്പമാണ്. എന്നാൽ, പിന്നിൽ നിന്നാലും മുന്നിലേക്കു കുതിക്കാൻ കഴിയുമെന്നുള്ള തിരിച്ചറിവു പ്രധാനമാണ്. ആദ്യ പകുതിയിൽ നന്നായി കളിച്ചില്ല. എന്നാൽ, രണ്ടാം പകുതിയിൽ കളി തിരിച്ചുവിടാൻ ഇന്ത്യയ്ക്കായി. ഇന്ത്യൻ ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഫുൾട്ടൻ പറഞ്ഞു.