രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്എംപിവി സ്ഥിരീകരിച്ചു ; രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി ; രോഗ വ്യാപനം നിരീക്ഷിക്കാനും ബോധവത്കരണം ശക്തമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കുട്ടികള്‍ക്കു കൂടി ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച് എം പി വി) സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.
പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനം നിരീക്ഷിക്കാനും ബോധവത്കരണം ശക്തമാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ചൊവ്വാഴ്ച രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏഴ്, 13 വയസ്സ് പ്രായമുള്ള കുട്ടികളെ ജനുവരി മൂന്നിനാണ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0