എച്ച്‌എല്‍എല്‍ ലൈഫ്കെയറില്‍ ജോലിയവസരം; 20,000 രൂപ വരെ ശമ്പളം; അപേക്ഷ ഡിസംബര്‍ 24 വരെ

Spread the love

തിരുവനന്തപുരം: എച്ച്‌എല്‍എല്‍ ലൈഫ്കെയറില്‍ ജോലി നേടാൻ അവസരം. ജൂനിയർ ടെക്നിക്കല്‍ അസോസിയേറ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

video
play-sharp-fill

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ഡിസംബർ 24ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എച്ച്‌എല്‍എല്‍ ലൈഫ്കെയറില്‍ ജൂനിയർ ടെക്നിക്കല്‍ അസോസിയേറ്റ് (നാച്ചുറല്‍ പ്രോഡക്‌ട്സ്). ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഡിസംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. എസ് സി, എസ് ടി, ഒ ബി സി, പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്.

യോഗ്യത

കെമിസ്ട്രിയില്‍ കുറഞ്ഞത് 60% മാർക്കോടെ എം.എസ്സി ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, നാച്ചുറല്‍ പ്രോഡക്‌ട് എക്സ്ട്രാക്ഷൻ, ബയോആക്ടീവ് സംയുക്തങ്ങളുടെ വേർതിരിക്കല്‍, സ്വഭാവനിർണയ വിദ്യകള്‍, ബയോകെമിക്കല്‍ അസ്സേകള്‍, ഫോർമുലേഷൻ ടെക്നിക്കുകള്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലും ഇൻ-വിവോ പരീക്ഷണങ്ങളിലുമുള്ള അനുഭവസമ്ബത്ത് അഭികാമ്യം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ മുതല്‍ 20,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ എച്ച്‌.എല്‍.എല്ലിന്റെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം എച്ച്‌എല്‍എല്‍ വെബ്സൈറ്റില്‍ നിന്നോ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം ലിങ്കോ ഉപയോഗിച്ച്‌ ഡൗണ്‍ലോഡ് ചെയ്ത് ഡിജിറ്റലായി പൂരിപ്പിക്കണം. കൈകൊണ്ട് എഴുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷ PDF അല്ലെങ്കില്‍ Word ഫയലായി സേവ് ചെയ്ത ശേഷം, പൂർത്തിയാക്കിയ അപേക്ഷാ ഫോം (പരമാവധി 10 MB) സി.വി, വിദ്യാഭ്യാസ/പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകള്‍, ഏറ്റവും പുതിയ ശമ്ബള സ്ലിപ്പ് എന്നിവ സഹിതം ഗൂഗിള്‍ ഫോം വഴി അപ്ലോഡ് ചെയ്യുക. ഓരോ ഫയലിനും 10 MBയില്‍ താഴെയായിരിക്കണം സൈസ്.

അപേക്ഷയില്‍ ജോബ് ടൈറ്റില്‍, റെഫറൻസ് കോഡ് HLL/HR/102/2025 എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഡിസംബർ 24 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

വെബ്സെെറ്റ്: https://www.lifecarehll.com/