കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ സൂപ്പർ സ്റ്റെഷ്യാലിറ്റി ബ്ലോക്കും ക്യാൻസർ സെന്ററും നിർമിക്കുന്നതിന് 5 കോടി; ഉത്തരവാദിത്വ തെരുവ് നായ പദ്ധതിക്ക് ഒരു കോടി; വൻ വികസന പദ്ധതികൾ ഉക്കൊളളുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് 2026-27 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിച്ചു.

Spread the love

കോട്ടയം: വൻ വികസന പദ്ധതികൾ ഉക്കൊളളുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് 2026-27 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിച്ചു.

video
play-sharp-fill

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ സൂപ്പർ സ്റ്റെഷ്യാലിറ്റി ബ്ലോക്കും ക്യാൻസർ സെന്ററും നിർമിക്കുന്നതിന് 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.

23 ഡിവിഷനുകളിലും സ്പോർട്സ് ലഹരിപദ്ധതി പ്രകാരം ടർഫ്, നീന്തൽക്കുളം നിർമാണത്തിന് ഒരു കോടി. ഉത്തരവാദിത്വ തെരുവ് നായ പദ്ധതിക്ക് ഒരു കോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടിസം കോംപ്ലക്സിന് 2 കോടി. കെ എസ് ആർടിസിയുമായി ചേർന്ന് ഗ്രാമ വണ്ടികൾ പദ്ധതിക്ക് 15 ലക്ഷം.

തുടങ്ങി വിവിധ പദ്ധതികൾക്കായി 25 കോടി 90 ലക്ഷംലക്ഷം രൂപ വകയിരുത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.