play-sharp-fill
ഭർത്താവുമായുള്ള അകൽച്ച മുതലെടുത്തു: യുവതിയെ ബലാത്സംഗം ചെയതത് നിരവധി തവണ: പീഡനം ചെറുത്തതോടെ മർദിച്ച് വശത്താക്കാനായി ശ്രമം; ഒടുവിൽ എ.ആർ ക്യാമ്പിലെ എസ്.ഐ അകത്തായി

ഭർത്താവുമായുള്ള അകൽച്ച മുതലെടുത്തു: യുവതിയെ ബലാത്സംഗം ചെയതത് നിരവധി തവണ: പീഡനം ചെറുത്തതോടെ മർദിച്ച് വശത്താക്കാനായി ശ്രമം; ഒടുവിൽ എ.ആർ ക്യാമ്പിലെ എസ്.ഐ അകത്തായി

സ്വന്തം ലേഖകൻ
കോഴിക്കോട്: പണി പൊലീസിലാണെങ്കിലും കയ്യിലിരിപ്പ് ക്രിമിനലിന്റേതാണെന്ന് തെളിയിച്ചിരിക്കുകയാണ് വീണ്ടും ചില പൊലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് എ.ആർ ക്യാമ്പിലെ ഉദ്യോഗ്സ്ഥനാണ് ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന യുവതിയെ ദാമ്പത്യ ബന്ധത്തിലെ വിള്ളൽ മുതലെടുത്ത് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്
കോഴിക്കോട് എ.ആർ ക്യാമ്പിലെ എസ്.ഐ ജി.എസ് അനിലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയതത്.പയ്യോളി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.
ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബർ മുതൽ പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. 2017 മുതൽ എസ്.ഐ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ശാരീരിക മർദ്ദനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യോളി സി.ഐ എം.ആർ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
യുവതി ഭർത്താവുമായി പിണക്കത്തിലാണെന്നറിഞ്ഞ എസ്.ഐ ഇവരുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഈ അടുപ്പം മുതലെടുത്ത് എസ്.ഐ ഇവരെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. പിന്നീട്, ഭർത്താവുമായുള്ള പ്രശ്‌നം പറഞ്ഞു തീർക്കാൻ ശ്രമിച്ചെങ്കിലും എസ്.ഐ ഭീഷണിപ്പെടുത്തി ഇതിൽ നിന്നും മാറ്റി നിർത്തി. തുടർന്ന് ബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചതോടെ യുവതിയെ എസ്.ഐ മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.