പെരുമ്പാവൂരിൽ എച്ച്‌.ഐ.വി രോഗബാധിതർ വർധിക്കുന്നതായി കണ്ടെത്തല്‍ ; 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രോഗബാധിതരില്‍ മലയാളികളും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും

Spread the love

പെരുമ്പാവൂർ : ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ പെരുമ്പാവൂരിൽ എച്ച്‌.ഐ.വി രോഗബാധിതർ വർധിക്കുന്നതായി കണ്ടെത്തല്‍.

video
play-sharp-fill

നവംബർ, ഡിസംബർ മാസങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൻ്റെ ക്രമരഹിതമായി നടത്തിയ പരിശോധനയില്‍ 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. രോഗബാധിതരില്‍ മലയാളികളും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ട്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാല്‍ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

എച്ച്‌ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരില്‍ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാല്‍ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച്‌ താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.