
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ 17 വയസുകാരിയിലൂടെ 19 പുരുഷന്മാർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ നടത്തിയ പരിശോധനകളിലാണ് ഇവര്‍ക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്‌ഐവി) സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഗുലാർഘട്ടിയിലാണ് സംഭവം.
പുറത്ത് വന്ന റിപ്പോർട്ടുകള്‍ പ്രകാരം, പെൺകുട്ടി നിരവധി പുരുഷന്മാരുമായി ലൈംഗീക ബന്ധത്തില്‍ ഏർപ്പെടുകയും, അവരില്‍ പലരിലും എച്ച്‌ഐവി പോസിറ്റീവ് ആവുകയും ചെയ്തു. ബന്ധപ്പെട്ടവരില്‍ പലരും വിവാഹിതരായിരുന്നുവെന്നും, അവരുടെ ഭാര്യമാരിലേക്ക് വൈറസ് കൂടുതല്‍ പടരാൻ കാരണമായി എന്നും റിപ്പോർട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഇതിനായി പണം കണ്ടെത്താനാണ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതെന്നും, ഇതിലൂടെ ലഭിച്ച പണം മയക്കുമരുന്ന് ഉപയോഗത്തിന് ഉപയോഗിച്ചെന്നുമാണ് കണ്ടെത്തല്‍.
പ്രദേശത്തെ നിരവധി യുവാക്കളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തതോടെയാണ് കേസ് ചുരുളഴിയാൻ തുടങ്ങിയത്. അവരില്‍ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററില്‍ (ഐസിടിസി) പരിശോധന നടത്തിയതോടെയാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് മനസിലാക്കുന്നത്. തുടർന്ന് നടത്തിയ ഒരു അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്.