
സ്വന്തം ലേഖിക
ചോറ്റാനിക്കര: 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കുഞ്ഞിനെ പരിചരിക്കാൻ എത്തിയ ജോലിക്കാരിയാണ് അറസ്റ്റിൽ. പിറവം നാമക്കുഴി തൈപ്പറമ്പിൽ സാലി മാത്യു(48) ആണ് അറസ്റ്റിലായത്. 21ാം തീയതിയായിരുന്നു സംഭവം.
എരുമേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ പരിചരിക്കാനാണ് സാലി മാത്യുവിനെ ചുമതലപ്പെടുത്തിയത്. കുട്ടിയുടെ മുഖത്ത് വീട്ടുജോലിക്കാരി അടിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിലാണ് ജോലിക്കാരി കുഞ്ഞിന്റെ മുഖത്തടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവദിവസം തന്നെ സാലി മാത്യുവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. കുട്ടിയുടെ ചെവിയിൽ നിന്ന് ചോര വന്നിരുന്നു. പരിശോധനയിൽ കർണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തി. പിന്നാലെ കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



