video
play-sharp-fill
ഹിറ്റ്മാൻ മുന്നിൽ; ബ്രാഡ്മാൻ പിന്നിൽ

ഹിറ്റ്മാൻ മുന്നിൽ; ബ്രാഡ്മാൻ പിന്നിൽ

സ്‌പോട്‌സ് ഡെസ്‌ക്

റാഞ്ചി: ടെസ്റ്റിൽ തന്നെ തഴഞ്ഞവർക്കെല്ലാം പച്ചപ്പുൽ മൈതാനത്തെ നടുക്കഷണത്തിൽ നിന്നു കൊണ്ടു മറുപടി നൽകുകയാണ് ഇന്ത്യയുടെ സാക്ഷാൽ ഹിറ്റ്മാൻ. ക്രിക്കറ്റ് ജീനിയസ് എന്ന ലോകം വാഴ്ത്തിയ സാക്ഷാൽ ബ്രാഡ്മാനെ പോലും പിന്നിലാക്കിക്കൊണ്ടു കുതിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മ.

ഹോം ടെസ്റ്റിൽ ഏറ്റവും ഉയർന്ന ശരാശരി എന്ന റെക്കോർഡിലാണ് ബ്രാഡ്മാനെ രോഹിത് പിന്തള്ളിയത്. ബ്രാഡ്മാന് 98.22 ആണ് ശരാശരിയെങ്കിൽ രോഹിത്തിന് ഞായറാഴ്ചത്തെ ഇരട്ട സെഞ്ചുറി ഇന്നിംഗ്സോടെ 99.84 ആയി ആവറേജ്. കുറഞ്ഞത് 10 ടെസ്റ്റുകളെങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കിൽ പരിഗണിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ(19) നേടുന്ന താരമെന്ന നേട്ടം രോഹിത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോം ടെസ്റ്റുകളിൽ 18 ഇന്നിംഗ്സുകളിൽ നിന്ന് 1298 റൺസാണ് രോഹിത് ശർമ്മ അടിച്ചെടുത്തത്. ആറ് സെഞ്ചുറികളും അഞ്ച് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. അവസാന കളിച്ച ഒൻപത് ഇന്നിംഗ്സുകളിൽ 82*, 51*, 102*, 65*, 50*, 176, 127, 14, 212 എന്നിങ്ങനെയാണ് ഹിറ്റ്മാന്റെ സ്‌കോർ.

റാഞ്ചിയിൽ ഇരട്ട സെഞ്ചുറി നേടിയ രോഹിത് 255 പന്തിൽ 28 ഫോറും ആറ് സിക്സും സഹിതം 212 റൺസ് നേടി. ടെസ്റ്റിൽ രോഹിത്തിൻറെ കന്നി ഇരട്ട ശതകമാണിത്.