ഹൈടെക് പെൺവാണിഭ സംഘം പിടിയിൽ ; മൂന്നു സീരിയൽ നടിമാരെയുൾപ്പെടെ പോലീസ് രക്ഷപ്പെടുത്തി

ഹൈടെക് പെൺവാണിഭ സംഘം പിടിയിൽ ; മൂന്നു സീരിയൽ നടിമാരെയുൾപ്പെടെ പോലീസ് രക്ഷപ്പെടുത്തി

സ്വന്തം ലേഖിക

മുംബൈ: ത്രീസ്റ്റാർ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഹൈടെക് പെൺവാണിഭ സംഘം പിടിയിലായി. സംഭവത്തിൽ സംഘം നടത്തിപ്പുകാരി ആയ 29കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺവാണിഭ സംഘത്തിൽ അകപ്പെട്ടിരുന്ന മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തി. ഇവരിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടുന്നു. ഇവർ മൂന്ന് പേരും അഭിനയ രംഗത്ത് ഉള്ളവരാണ്.

മുംബൈയിലെ സുബുർബൻ അന്ധേരിയിലെ ഹോട്ടലിൽ ആണ് റെയ്ഡ് നടന്നത്. പോലീസിന്റെ സോഷ്യൽ സർവീസ് വിഭാഗമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. റെയ്ഡിൽ മൂന്ന് പേരെ രക്ഷിച്ചുവെന്നും ഇവരെ പെൺവാണിഭത്തിന് നിർബന്ധിച്ച് എത്തിച്ചത് ആണെന്നും പോലീസ് സംഘം വ്യക്തമാക്കി. സംഘം നടത്തിപ്പുകാരിയായ 29കാരിയായ പ്രിയ ശർമ്മ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയത്ു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ ഒരു സ്ഥാപനം പ്രിയ ശർമ്മ നടത്തി വന്നു. ഇതിന്റെ മറവിലാണ് യുവതി പെൺവാണിഭ സംഘം നടത്തി വന്നത്. രക്ഷപ്പെടുത്തിയ ഒരു യുവതി നടിയും ഗായികയുമാണ്. സ്വാധൻ ഇൻഡ്യ ടിവിയിൽ ക്രൈം ഷോ എന്ന പരിപാടിയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. മറ്റൊരാൾ മറാത്തി സിനിമ സീരിയൽ നടിയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു വെബ് സീരീസിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയ ശർമ്മയ്ക്ക് എതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.