ഡ്രൈവർ വെള്ളം കുടിക്കാൻ പോയ തക്കത്തിന് ഹിറ്റാച്ചി ഓടിച്ച വീട്ടുമസ്ഥന് ഹിറ്റാച്ചി മറിഞ്ഞ് ദാരുണാന്ത്യം; മണ്ണിൽ ചെരിഞ്ഞ ഹിറ്റാച്ചി നിയന്ത്രണം വിട്ടു തൊട്ടടുത്ത റബ്ബർ മരത്തിൽ ഇടിക്കുകയായിരുന്നു; പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
കരൂർ: പയപ്പാർ കണ്ടത്തിൽ രാജു ജോസഫി (62) നാണ് ദാരുണാന്ത്യം ഉണ്ടായത്.
രാജുവിൻ്റെ വീട് പണിക്കായാണ് ഇന്ന് രാവിലെ ഹിറ്റാച്ചി കൊണ്ടുവന്നത്.
ഡ്രൈവർ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ രാജു ഹിറ്റാച്ചി യിൽ കയറി സ്റ്റാർട്ട് ചെയ്യുകയായിരുന്നു… മണ്ണിൽ ചെരിഞ്ഞ ഹിറ്റാച്ചി നിയന്ത്രണം വിട്ട് തൊട്ടടുത്ത റബ്ബർ മരത്തിലിടിച്ചു. ഒപ്പം ഹിറ്റാച്ചി ഓടിച്ചിരുന്ന രാജുവിൻ്റെ തലയും മരത്തിലിടിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൽക്ഷണം മരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Third Eye News Live
0