35കാരി മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയി ; വീട്ടമ്മക്കെതിരെ കേസ്

Spread the love

ആലത്തൂർ: കുനിശ്ശേരിയിൽ മകന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മക്കെതിരെ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയായ 35കാരിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയത്.

video
play-sharp-fill

രക്ഷിതാക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എറണാകുളത്തുവെച്ച് കുട്ടിയെയും വീട്ടമ്മയെയും കണ്ടെത്തി. വിദ്യാർഥി പരീക്ഷ കഴിഞ്ഞ് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പമുള്ളതായി വിവരം ലഭിച്ചത്.

വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി, കൂട്ടുകാരന്റെ അമ്മയെന്ന നിലയിലാണ് സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയത്. വീട്ടമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം ഭാഗത്തേക്ക് ഇവർ യാത്ര ചെയ്യുന്നതായി മനസ്സിലാക്കുകയും എറണാകുളത്ത് ബസ്സിറങ്ങിയപ്പോൾ തന്നെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group