play-sharp-fill
നീ ഹിന്ദുവോ മുസ്ലീമോ? ചോദ്യത്തിന് ഒന്നാം ക്ലാസുകാരൻ നല്‍കിയ കിടിലൻ മറുപടി: സോഷ്യൽ മീഡിയയിൽ തരംഗം: കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹം

നീ ഹിന്ദുവോ മുസ്ലീമോ? ചോദ്യത്തിന് ഒന്നാം ക്ലാസുകാരൻ നല്‍കിയ കിടിലൻ മറുപടി: സോഷ്യൽ മീഡിയയിൽ തരംഗം: കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹം

ഡൽഹി: ഏറ്റവും നിഷ്‌കളങ്കർ ആരെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേ ഉള്ളൂ, കുഞ്ഞുങ്ങള്‍. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് പറയാറ്.

തന്റെ ചുറ്റുമുള്ളവരില്‍ നിന്നാണ് അവൻ അല്ലെങ്കില്‍ അവള്‍ പലതും പഠിക്കുന്നത്.
വളരെ ചെറുപ്രായത്തില്‍ തന്നെ അവർ പഠിക്കുന്ന കാര്യങ്ങള്‍ ജീവിത കാലം മുഴുവൻ പിന്തുടരും.

ജാതിക്കും മതത്തിനും അതീതമായി, മനുഷ്യരായി ജീവിക്കണമെന്നായിരിക്കണം ഓരോ രക്ഷിതാവും മക്കളെ പഠിപ്പിക്കേണ്ടത്. അത്തരത്തില്‍ ഹിന്ദുവോ മുസ്ലീമോ എന്ന് ചോദിച്ചപ്പോള്‍ ഒരു കുട്ടി സഹപാഠിക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജ്നവ് ബൈജു എന്നാണ് കുട്ടിയുടെ പേര്. ഇതില്‍ മതത്തിന്റെ സൂചനയില്ല. നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ഒന്നാം ക്ലാസിലെ സഹപാഠി ചോദിച്ചു. ഇക്കാര്യം ഡയറിയില്‍ കുട്ടി എഴുതി വയ്ക്കുകയും ചെയ്തു.ഈ ഡയറിക്കുറിപ്പാണ് വൈറലാകുന്നത്.

ഡയറിയിലെ വരികള്‍
‘രാവിലെ എഴുന്നേറ്റു. സ്‌കൂളില്‍ എത്തി. ഇന്ന് ഒരു അനുഭവം ഉണ്ടായി. ഞാൻ ഹിന്ദുവാണോ, മുസ്ലീമാണോയെന്ന് ഒരു കുട്ടി ചോദിച്ചു.

ഞാൻ പറഞ്ഞു ഞാൻ മനുഷ്യനാണെന്ന്. ഇക്കാര്യം ഞാൻ പറഞ്ഞപ്പോള്‍ അമ്മ എന്നെ അഭിനന്ദിച്ചു. എന്നാണ് കുട്ടി ഡയറിയില്‍ കുറിച്ചത്. ഇതൊരാള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചു.

പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അവനിലാണ് പ്രതീക്ഷയെന്നും ചെറുപ്രായത്തിലെ വലിയ ചിന്ത എന്നൊക്കെ പറഞ്ഞ് നിരവധി

പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അവന്റെ മാതാപിതാക്കളെ അഭിനന്ദിച്ചുകൊണ്ടും കമന്റ് ചെയ്തവരുണ്ട്.