
ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്) ഓണ്‍ലൈന്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്) നടത്തുന്ന ഓണ്‍ലൈന്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ബി.ടെക്, ബി.ആര്‍ക്, ബി.ഡിസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ചെന്നൈ സെന്ററുകളില്‍ 2020 ഏപ്രില്‍ 25 മുതല്‍ 30 വരെയും മറ്റ് സെന്ററുകളില്‍ ഏപ്രില്‍ 25, 26 തീയതികളിലുമാണ് നടക്കുക. https://apply.hindustanuniv.ac.in/hitseee എന്ന വെബ്‌സൈറ്റിലൂടെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ഏപ്രില്‍ 15 ആണ്.
ഏയ്‌റോനോട്ടിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ തുടങ്ങിയവയ്ക്ക് പുറമേ ക്ലീന്‍ എനര്‍ജി, സൈബര്‍ സെക്യൂറിറ്റി, ഏവിയോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ വികസിച്ചു വരുന്ന സാങ്കേതികവിദ്യ മേഖലകളിലും ഹിറ്റ്‌സ് എഞ്ചിനീയറിങ് ബിരുദം നല്‍കി വരുന്നുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.
—
Media Contact
Whatsapp Group 1 | Whatsapp Group 2 |Telegram Group

Reshmi Kartha
Mob: 99613 66800
Vijin Vijayappan
Mob : 95444 12752
Ten-degree North Communications
Raveela, TC 82/5723(3) , Door no:FF 02 , Chettikulangara, TVPM