video
play-sharp-fill

മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായറാഴ്ച

മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായറാഴ്ച

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായർ രാവിലെ 10 നു തിരുനക്കര സ്വാമിയാർ മഠത്തിൽ മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോന്റെ അദ്ധ്യക്ഷതയിൽ ഏറ്റൂമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിതാ അയ്യർ ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണവും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജില്ലാ സംയോജകൻ ഡോ.ജി.എസ്.മന്മഥ കുറുപ്പ്, ഗീതാ രവി എന്നിവർ പങ്കെടുക്കും