കർക്കടകവാവ് ബലിതർപ്പണം വീട്ടിൽ ചെയ്യാം;പൂർണ ഫലപ്രാപ്തിക്കായി ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് വിശ്വാസം. മരിച്ചു പോയ പിതൃക്കൾക്കായി ചെയ്യുന്ന ഒരു കർമമാണ് തർപ്പണം.കർക്കടക മാസം കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വിശേഷമാണ്. എല്ലാ മാസവും വാവിന് ബലി ഇടാൻ സാധിച്ചില്ലെങ്കിലും പിതൃക്കളുടെ മാസമായ കർക്കടകത്തിലെ വാവിന് ബലി നിർബന്ധമായും ഇടണം. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം.വാവിന്റെ തലേന്ന് ഒരിക്കൽ എടുക്കണം.

കാക്കകൾ ചോറ് എടുക്കു ന്നത് പിതൃക്കൾ അത് സ്വീകരിച്ചതായി കണക്കാക്കുന്നു.കാക്ക എടുത്തില്ലെങ്കിൽ നദിയിലോ കുളത്തിലോ കടലിലോ സമർപ്പിക്കാം. ആലുവ,തിരുനെല്ലി,കൊല്ലം,തിരുവല്ല,വർക്കല തുടങ്ങിയസ്ഥലങ്ങൾ പിതൃകർമ്മങ്ങൾക്ക് കൂടുതൽ പ്രസിദ്ധമാണ്. മക്കൾ ജീവിച്ചിരിക്കുന്ന കാലം മുഴുവനും ഇത് ചെയ്യണം. മക്കളല്ലെങ്കിലും മരിച്ചവരുടെ സ്വത്ത് കിട്ടിയിട്ടുണ്ടെങ്കിൽ അവരും ബലി ഇടണം.

ഗരുഡ പുരാണത്തിൽ മഹാവിഷ്ണുവിനോട് ഇതേ കുറിച്ച് ഗരുഡൻ ചോദിക്കുന്ന സംശയ ങ്ങൾക്ക് മറുപടിയായി സാക്ഷാൽ മഹാവിഷ്ണു തന്നെ ബലി ഇടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ഒരുകാരണവശാലും ബലി ഇടാതിരിക്കാൻ സാധിക്കില്ലെന്നും അസന്നിഗ്ധമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ വീട്ടിൽ തന്നെ വളരെ ലളിതമായി ബലിതർപ്പണം നടത്താം.
ബലിക്ക് ആവശ്യമായ വസ്തുക്കൾ

നന്നായി തേച്ചു മിനുക്കിയ നിലവിളക്ക്
കിണ്ടി
തൂശനില – 2 എണ്ണം
കാരെള്ള് – 10 ഗ്രാം
വെളുത്ത പുഷ്പം, തുളസിപ്പൂവ്, ചെറുപൂള അഥവാ ബലി പൂവ് ഇവ ഓരോന്നായോ ഇവയെല്ലാംകൂടി എടുത്തതോ രണ്ടു നാഴി
ചന്ദനം – 10 ഗ്രാം
ഉണക്കലരി – 1/2 കിലോ
ഒൻപത് ഇഞ്ച് നീളത്തിൽ മുറിച്ചെടുത്ത ഒൻപത് ദർഭപുല്ല് ഇത്രയുമാണ് അത്യാവശ്യമായി ബലിക്കു വേണ്ട സാധനങ്ങൾ.

ബലി ഇടുന്നതിന്റെ തൊട്ടു മുൻപുള്ള ദിവസം ഒരിക്കലെടുത്ത് വളരെ ഭക്തിപുരസ്സരം ബലിക്കു േവണ്ടി തയാറാകണം. ബലി ഇടുന്നതിനു മുൻപ് വീടിന്റെ തെക്കു കിഴക്കേ മൂലയ്ക്കായി മുക്കാൽ മീറ്റർ വ്യാസത്തിൽ ഒരു സ്ഥലത്ത് ചാണകം മെഴുകി ശുദ്ധമാക്കിയ സ്ഥലത്തു നിന്നു വേണം ബലിയിടാൻ. അതിനു മുൻപ് തന്നെ അവിടെ ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തുക. വീട്ടിലെ അടുപ്പാണെങ്കിൽ ശുദ്ധി വരുത്തിയ സ്ഥലത്തോ വീടിനു പുറത്തെവിടെയെങ്കിലുമോ ബലിക്കു വേണ്ട ചോറ് പറ്റിച്ചെടുക്കുന്നതിനു വേണ്ടി അടുപ്പ് റെഡിയാക്കണം.

രാവിലെ കുളിച്ച് അരി കഴുകി തെക്കോട്ട് തിരിഞ്ഞു നിന്ന് പിതൃക്കൾക്ക് വാവുബലി ഇടാൻ പോകുന്നു അരി പറ്റിച്ചെടുക്കാൻ പോകുന്നു എന്ന സങ്കൽപത്തിൽ വിരാട് രൂപിയായ വിഷ്ണു ഭഗവാനെ സ്മരിച്ച് അരി തിളപ്പിച്ച് പറ്റിച്ചെടുക്കുക. അതിനു ശേഷം നമ്മൾ നേരത്തേ ഒരുക്കി വച്ചിരുന്ന സ്ഥലത്ത് വന്ന് ഇരുന്ന് വിളക്ക് സ്ഥാപിക്കുക. വിളക്കിന്റെ തെക്ക് വടക്ക് ഭാഗത്തായി രണ്ടു തിരിയിടുക. ആ വിളക്കിൽ ശുദ്ധമായ നല്ലെണ്ണ ഒഴിക്കുക. ആ തിരി ഭയഭക്തിയോടെ പരമേശ്വരനെ ധ്യാനിച്ചു കൊണ്ട് തിരി കത്തിക്കുക. അപ്പോൾ പ്രാർഥിക്കേണ്ടത്.

ശിവം ഭവതു കല്യാണം

ആയുരാരോഗ്യ വർധനം

സർവദുഃഖ വിനാശായ

ശ്രീ ജീവഃജ്യോതി നമോസ്തുതേ! എന്ന് അകമഴിഞ്ഞു പാർഥിക്കുക. ആ വിളക്കിന്റെ മുൻഭാഗത്തായി തൂശനില വയ്ക്കുക. ആ തൂശനിലയുടെ വലതു ഭാഗത്തായി രണ്ടാമത്തെ തൂശനില വയ്ക്കുക. കിണ്ടി ഇടത്തു സൈഡിലായി വയ്ക്കുക.

ആ കിണ്ടിയിൽ ജലം നിറച്ചു വയ്ക്കുക. വലതു വശത്തായി വച്ചിരിക്കുന്ന ഇലയിൽ പറ്റിച്ചെടുത്ത ചോറ്, കാരെള്ള്, പൂവ്, ദർഭപുല്ല്, ചന്ദനം ഇവ വയ്ക്കുക. കിണ്ടിക്കുള്ളിലേക്ക് അരി, കുറച്ച് ചന്ദനം, ഉപ്പ് ഇതെടുത്ത് കിണ്ടിയിൽ നിക്ഷേപിച്ച് കിണ്ടി വലതത്തു കൈ കൊണ്ട് അടച്ചു പിടിച്ച് വലതു കൈയിലെ മോതിരവിരൽ കിണ്ടിയിലെ വെള്ളത്തിൽ സ്പർശിക്കുന്ന ത‌ക്കവണ്ണം പിടിച്ച് ഇടതു കൈയ് വലതു കൈയുടെ മുകളിൽ പിടിച്ച് ഗംഗയെ ജപിക്കുക.

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി

നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു

എന്നു ജപിച്ച് കിണ്ടി വാലിൽ നിന്നു വെള്ളമെടുത്ത് കിണ്ടിക്കകത്തേക്ക് മൂന്നു പ്രാവശ്യം ഒഴിക്കുക. അതിനു ശേഷം കിണ്ടി വാലിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് ബലിക്ക് ആവശ്യമുള്ള സ്ഥലത്തേക്കും സാധനങ്ങളിലേക്കും നമ്മളിലേക്കും തളിച്ച് ശുദ്ധി വരുത്തുക. ഇരിക്കുന്നതിന്െ ഇടതു ഭാഗത്ത് ഒരു പൂവ് ആരാധിച്ച് ഗുരുവിനെ സ്മരിക്കുക.

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു

ഗുരുർ ദേവൊ മഹേശ്വരഃ

ഗുരു സാക്ഷാത് പരബ്രഹ്മ

തസ്മൈ ശ്രീ ഗുരവേ നമഃ… എന്ന് സ്മരിക്കുക. അതുപോലെ തന്നെ നമ്മൾ ഇരിക്കുന്ന വലതു സൈഡിൽ

ഒരു പൂവ് ആരാധിച്ച് ഭഗവാൻ വിഘ്നേശ്വരനെ സ്മരിച്ചു കൊണ്ട് ഗംഗണപതിയേ നമഃ എന്നു പറഞ്ഞു കൊണ്ട് ഒരു പൂവ് ആരാധിക്കുക. അതിനു ശേഷം ഗണപതിയെ സ്മരിക്കുക.