മുരളീധരന് ഹിന്ദുക്കളെ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യം: ശ്രീധരന്‍ പിള്ള
സ്വന്തം ലേഖകൻ
എടപ്പാള്‍: മാറാട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റായിരുന്ന് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.
അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞതും ഇദ്ദേഹമാണ്. ഈ നേതാവിന്റെ ഭാവി എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം നിശ്ചയിക്കും . എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് എടപ്പാളി്ല്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛന് മൂത്രശങ്ക വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാരമ്പര്യം അല്ല ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.
ആരാധന മനുഷ്യന്റെ മൗലിക അവകാശമാണ് ..ഇത് സ്വയംഭൂവായ സമരമാണ് . ആത്മവിശ്വാസമാണ് ഈ സമരത്തിന്റെ മര്‍മ്മം. അത് തന്നെയാണ് ഇതിന്റെ വിജയവും . സി .പി .എം ഉം കോണ്‍ഗ്രസ്സും ഒരമ്മ പെറ്റ ഇരട്ട മക്കളെ പോലെയാണ് പെരുമാറുന്നത് . സി .പി .എം നു മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ഒരു ഫാക്ഷന്‍ ഉണ്ടാക്കി അവരുടെ മേല്‍ നുകം വച്ച് അവരെ കൂടുതലായി മറ്റുള്ളവര്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കുകയാണ് . പിണറായി ആധുനിക സ്റ്റാലിന്‍ ആയി മാറിയിരിക്കുന്നു.ശ്രീധരന്‍ പിള്ള ആരോപിച്ചു.
ജാഥാ കോര്‍ഡിനേറ്റര്‍ എ എന്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി.ബി ഡി ജെ സ് ജില്ലാപ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍, സുഭാഷ് വാസു, രാജന്‍ കണ്ണാട്ട്, ടി വി ബാബു, കെ കെ പൊന്നപ്പന്‍, വി ഗോപകുമാര്‍, പത്മകുമാര്‍, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, എന്‍ ശിവരാജന്‍, ഡോ പി പി വാവ, പ്രമീളാ സി നായ്ക്, പിഎം വേലായുധന്‍, കെ പി ശ്രീശന്‍, ബി ഗോപാലകൃഷ്ണന്‍, പ്രൊഫ വി ടി രമ, പ്രകാശ് ബാബു, വി കെ സജീവന്‍, കെ രാമചന്ദ്രന്‍ ,രവി തേലത്തു , കെ നാരായണന്‍ മാസ്റ്റര്‍ , കെ പി മാധവന്‍ , ഗീത മാധവന്‍ ,എം പ്രേമന്‍ മാസ്റ്റര്‍ , രാജീവ് കല്ലം മുക്ക് , കെപി അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി .